കെപിഎസ്ടിഎ ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരിച്ചു
1495372
Wednesday, January 15, 2025 6:26 AM IST
കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘ രൂപീകരണ യോഗം കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ബി. ജയചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, സി. സാജൻ, വിനോദ് പിച്ചിനാട്, കല്ലട ഗിരീഷ്, ബിനോയ് ആർ. കൽപകം, ബിജുമോൻ, ജയ ക്യഷ്ണൻ, അൻസറുദീൻ, വരുൺലാൽ, ബൈജു ശാന്തിരംഗം, ജോൺ സൺ, ജിഷ,
വൽസ. പി, ഉണ്ണി ഇല വിനാൽ, ബെന്നി പോൾ, നീതു, റോജാ മാർക്കോസ് എന്നിവർ പ്രസംഗിച്ചു. പരവൂർ സജീബ് -ചെയർമാൻ, എസ്.ശ്രീഹരി -കൺവീനർ, ബിജുമോൻ സി.പി.-ജോയിൻ കൺവീനർ എന്നിവരുൾപ്പടെ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു.