ഐഎൻടിയുസി കർമസേന രൂപീകരിക്കും
1495366
Wednesday, January 15, 2025 6:19 AM IST
ചാത്തന്നൂർ: ജില്ലയിലെ എല്ലാ വാർഡുകളിലും അഞ്ച് തൊഴിലാളികളെ വീതം സംഘടിപ്പിച്ച് കർമ സേന രൂപീകരിക്കുമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എൻ.കെ. ഹഫീസ്. ഐഎൻടിയുസി ചാത്തന്നൂർ കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റീജിയണൽ ഹാഷിം പരവൂർ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്. നാസറുദീൻ, ശങ്കരനാരായണപിള്ള ഡിസിസി ജനറൽ സെക്രട്ടറി എസ്. ശ്രീലാൽ, പരവൂർ ബ്ലോക്ക് പ്രസിഡന്റ് ലതാ മോഹൻദാസ്, പരവൂർ സജീബ്,
ആർ.ഡി. ലാൽ, അഡ്വ. അജിത്ത്, സുഗതൻ പറമ്പിൽ, ചാത്തന്നൂർ രാധാകൃഷ്ണൻ, ഉളിയനാട് ജയൻ, സന്തോഷ് കുട്ടാട്ടുകോണം, രജീഷ് പൂതക്കുളം വട്ടക്കുഴിക്കൽ മുരളി, രഞ്ജിത്ത് പരവൂർ എന്നിവർ പ്രസംഗിച്ചു.