സ്നേഹ സ്പർശം കൂട്ടായ്മ ജനപ്രതിനിധിയെ ആദരിച്ചു
1495365
Wednesday, January 15, 2025 6:19 AM IST
കൊട്ടിയം: പൊതു പ്രവർത്തകർ സത്യസന്ധതയും മാന്യതയും ഉയർത്തിപ്പിടിച്ചാൽ മാത്രമേ പൊതുസമൂഹത്തിനിടയിൽ വിശ്വാസം ആർജിക്കാൻ കഴിയൂവെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. സി.പി. സുധീഷ് കുമാർ.
പൊതുപ്രവർത്തന രംഗത്ത് രജത ജൂബിലി വർഷം പൂർത്തീകരിക്കുന്ന ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം പ്ലാക്കാട് ടിങ്കുവിനു സ്നേഹ സ്പർശം ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ നൽകിയ സ്നേഹാദരവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂട്ടയ്മ ചെയർമാൻ കൈപ്പുഴ വി. ശ്യം മോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ കലജാദേവി, കെ. രമേശൻ, സേതു ലക്ഷ്മി, ഗിരിജ, അബ്ദുൽ ജബ്ബാർ, രാധാമണി എന്നിവർ പ്രസംഗിച്ചു.
രജത ജൂബിലി ആഘോഷ ഭാഗമായി ഒരു വർഷം നീളുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുമെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.