ഭാവഗായകന് സ്നേഹാശ്രമത്തിന്റെ പ്രാർഥനാഞ്ജലി
1495363
Wednesday, January 15, 2025 6:19 AM IST
പാരിപ്പള്ളി: ഗായകൻ പി. ജയചന്ദ്രന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
പ്രണവം ഷീല ഉദ്ഘാടനം ചെയ്തു. ഷീല, അനിൽകുമാർ, പരവൂർ എസ്എൻവിജി എച്ച്എസ് വിദ്യാർത്ഥിനി കുമാരി എ. തീർത്ഥയും സ്നേഹാശ്രമം കുടുംബാംഗം നന്ദിനിഅമ്മ, നഴ്സ് സുധർമ്മിണി, പ്രണവം സംഗീത വിദ്യാലയത്തിലെ വിദ്യാർഥികൾ എന്നിവർ ഗാനം ആലപിച്ചു.
സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ, വൈസ് ചെയർമാൻ തിരുവോണംരാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ഡോ.
രവിരാജ്, ആർ.ഡി. ലാൽ, ബി. സുനിൽകുമാർ, ജി. രാമചന്ദ്രൻപിള്ള, പള്ളിക്കൽ മോഹൻ എന്നിവർ നേതൃത്വം നൽകി.