മലയാള സാഹിത്യത്തിന് എംടി തനതായ സംഭാവനകൾ നൽകി: പ്രമോദ് പയ്യന്നൂർ
1495362
Wednesday, January 15, 2025 6:19 AM IST
കൊല്ലം: മലയാള സാഹിത്യത്തിനും സിനിമയ്ക്കും തനതായ സംഭാവനകൾ നൽകിയ വ്യക്തിയാണ് എംടിയെന്ന് ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നൂർ.കടപ്പാക്കട സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച കാലം മധുരം എംഡിഅനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മീഡിയ അക്കാഡമി ചെയർമാനും ക്ലബ് സെക്രട്ടറിയുമായ ആർ.എസ്. ബാബു അധ്യക്ഷനായി. കൊല്ലം എസ്എൻ കോളേജ് മലയാള വിഭാഗത്തിലെ ഡോ. നിത്യ എംടിയുടെ സാഹിത്യ സംഭാവനകളെപ്പറ്റി അനുസ്മരിച്ചു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു, ക്ലബ് ട്രഷറർ എ. ശ്യാം കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡോ. ദീപ്തി പ്രേം, സന്തോഷ് ഇരവിപുരം എന്നിവർ നയിച്ച ദേവരാജൻ ഫൗണ്ടേഷൻറെ സംഗീതാർച്ചന ഉണ്ടായിരുന്നു.