അരവിള കൊമ്പ്രിയ തിരുനാൾ നാളെ ആരംഭിക്കും
1495369
Wednesday, January 15, 2025 6:26 AM IST
കൊല്ലം: അരവിള സെന്റ് ജോർജ് ദേവാലയത്തിൽ പത്രോസ് ശ്ലീഹായുടെ കൊമ്പ്രിയ തിരുനാൾ നാളെ ആരംഭിക്കും. 26 ന് സമാപിക്കും. നാളെ വൈകിട്ട് അഞ്ചിന് ഇടവക വികാരി ഫാ. ലാസർ എസ്. പട്ടകടവ് കൊടിയേറ്റും. കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശരി തിരുനാൾ പ്രാരംഭ ദിവ്യബലി അർപ്പിക്കും.
തിരുനാൾ ദിനങ്ങളിൽ രാവിലെ ഏഴിന് പ്രഭാത ദിവ്യബലി നടക്കും. വിശുദ്ധവർഷ ജൂബിലിയുടെ ഭാഗമായി തീർഥാടന തിരുക്കുരുശ് തിരുശേഷിപ്പ് വഹിച്ച് ശക്തികുളങ്ങര സാഗരമാതാ കുരിശടിയിലേക്കുള്ള പ്രയാണം അരവിള പള്ളിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കും.
വെള്ളി വൈകിട്ട് അഞ്ചിന് തീർഥാടന സങ്കേതമായ കാവനാട് സെന്റ് ജോർജ് കുരിശടിയിൽ ഫാ. ബിനു തോമസ് പ്രാർഥനാ സായാഹ്ന കൂട്ടായ്മ ഉദ്ഘാടനം ചെയ്യും.
19 ന് രാവിലെ എട്ടിന് മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും. 20 മുതൽ 24 വരെ വൈകുന്നേരം അഞ്ചു മുതൽ രാത്രി ഒന്പതുവരെ കപ്പൂച്ചിൻ വൈദികർ നയിക്കുന്ന മിഷൻ ധ്യാനം വൈകുന്നേരം നടക്കും.
23 ന് വൈകുന്നേരം നാലിന് സന്തമേശ. 25 ന് വൈകുന്നേരം അഞ്ചിന് ഫാ. രാജേഷ് മാർട്ടിൻ വേസ്പര നയിക്കും. ഫാ. ഫിൽസൺ ഫ്രാൻസിസ് പ്രസംഗിക്കും. തുടർന്ന് പ്രദക്ഷിണം.
26 ന് രാവിലെ ഒന്പതിന് തിരുനാൾ സമൂഹ ബലി.
മൊൺ. ഫെർഡിനാൻഡ് കായാവിൽ തിരുനാൾ സന്ദേശം നൽകും. മോൺ. കെ.ജെ. യേശുദാസ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകും.26 ന് വൈകിട്ട് അഞ്ചിന് കൃതജ്ഞത ദിവ്യബലി നടക്കും. തുടർന്ന് ഫാ. ലാസർ എസ്. പട്ടകടവ് കൊടിയിറക്കും.