നൈറ്റിയിൽ തീപിടിച്ച് യുവതി മരിച്ചു
1495205
Tuesday, January 14, 2025 10:41 PM IST
കൊല്ലം: കരിയില വാരിക്കൂട്ടി കത്തിക്കുന്നതിനിടയിൽ തീപ്പൊള്ളലേറ്റ യുവതി മരിച്ചു. കടയ്ക്കൽ ഇട്ടിവ തുടയന്നൂർ മണലുവട്ടം ദർഭക്കുഴിവിള വീട്ടിൽ ബാബുരാജിന്റെ ഭാര്യ പ്രമിത (31)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം.
വീടിനു മുന്നിലെ കരിയില തൂത്തു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിൽ പ്രമിത ധരിച്ചിരുന്ന നൈറ്റിയിൽ തീപിടിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തി തീ കെടുത്തിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റിരുന്നു.
ആദ്യം കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ് ബാബുരാജ് വിദേശത്താണ്. മക്കൾ: ശ്രീക്കുട്ടി, ശ്രീനന്ദ.