ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
1495204
Tuesday, January 14, 2025 10:41 PM IST
ശാസ്താംകോട്ട: കാരാളിമുക്ക് ഓവർബ്രിഡ്ജിന് സമീപം നടന്നു പോകവേ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.
കോതപുരം എസ്എൻ സെൻട്രൽ സ്കൂളിലെ വിദ്യാർഥി പടിഞ്ഞാറെ കല്ലട കാരാളിമുക്ക് നെടുമ്പ്രത്ത് തെക്കതിൽ അനിൽകുമാറിന്റെയും അംബികയുടെയും മകൻ അഭിരാം(10) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്.
സംസ്കാരം നാളെ വീട്ടുവളപ്പിൽ. അതിനിടെ അപകട ശേഷം നിർത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികരെ ഇന്ന് ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.