ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണം: യുഡിഎഫ്
1495364
Wednesday, January 15, 2025 6:19 AM IST
ചാത്തന്നൂർ: ചാത്തന്നൂർ കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന് യുഡിഎഫ് ചിറക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജകമണ്ഡലം സെക്രട്ടറി പാരിപ്പള്ളി വിനോദ് യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് മണ്ഡലം ചെയർമാൻ സി.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കൺവീനർ പത്മപാദൻ, പഞ്ചായത്ത് അംഗങ്ങളായ സുബി പരമേശ്വരൻ, കെ. സുരേന്ദ്രൻ, മേരി റോസ്, വിനോദ് പാണിയിൽ, ജി. പവിത്രൻ പ്രസംഗിച്ചു.
യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 23 ന് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.