എഴുത്തച്ഛൻ പുരസ്കാര സമർപ്പണം നാളെ
1495367
Wednesday, January 15, 2025 6:19 AM IST
തിരുവനന്തപുരം: 2024ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തിരുവനന്തപുരത്ത് സമർപ്പിക്കും.
വൈകുന്നേരം നാലിനു സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തും.
ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം വായിക്കും. ആന്റണി രാജു എംഎൽഎ,മേയർ ആര്യ രാജേന്ദ്രൻ എന്നിവർ പ്രസംഗിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, സി.പി. അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.