തങ്കശേരി ബസ് ബേയിലെ താത്കാലിക ഷെഡ് പൊളിഞ്ഞത് അഴിമതിയുടെ തെളിവ്: കോൺഗ്രസ്
1495361
Wednesday, January 15, 2025 6:19 AM IST
കൊല്ലം: തങ്കശരി മാർക്കറ്റ് പുതുക്കി പണിയുന്നതിന്റെ ഭാഗമായി കച്ചവടക്കാർക്ക് നൽകാനായി തങ്കശേരി ബസ് ബേയിൽ നിർമിച്ച താത്കാലിക ഷെഡ് കാറ്റത്ത് പൊളിഞ്ഞത് കോർപ്പറേഷൻ അധികാരികളുടെ അഴിമതിയുടെ തെളിവാണെന്ന് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി ഗീതാകൃഷ്ണൻ ആരോപിച്ചു.
14 ലക്ഷം രൂപ ചെലവഴിച്ചാണ് ഷെഡ് കെട്ടിയത്. ഷെഡുകൾക്ക് വാതിലോ അടച്ചുറപ്പോ ഇല്ലെന്ന് അവർ പറഞ്ഞു. കോർപ്പറേഷൻ നിർമിച്ച താത്കാലിക കടകൾ പറന്നു പോയതായി കടക്കാർ പരാതി പറഞ്ഞതിനെ തുടർന്നാണ് കോൺഗ്രസ് സംഘം തങ്കശ്ശേരി ബസ് ബേയിൽ എത്തിയത്.
ബ്ലോക്ക് മുൻ പ്രസിഡന്റ് ആർ. രമണൻ, ബ്ലോക്ക് ഭാരവാഹികളായ എൻ. മരിയൻ, അജി പള്ളിതോട്ടം, റൂഡോൾഫ്, ജഗനാഥൻ, ക്ലമന്റ് തുടങ്ങിയവർ എത്തി.