ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
1494124
Friday, January 10, 2025 6:17 AM IST
കാട്ടാക്കട: ലോറിയും ഓട്ടോയും ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഓട്ടോ ഡ്രൈവർ ആനകോട് കുഴയ്ക്കാട് പുന്നമൂട് സ്വദേശി അഖിൽ (28) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. പൂവച്ചൽ ഭാഗത്തു നിന്ന് എത്തിയ ലോറി ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ടാണ് സംഭവം. കൈതക്കോണത്ത് ആണ് അപകടം ഉണ്ടായത്. ഓട്ടോയിൽ കുടുങ്ങിയ അഖിലിനെ പുറത്തെടുക്കാൻ അരമണിക്കൂറോളം വേണ്ടി വന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷയിൽ അഖിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.