കൊ​ല്ലം: ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ജ​നു​വ​രി 10 വ​രെ ജി​ല്ല​യി​ലെ ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി ന​ട​ത്തി​യ പൊ​തു​ജ​ന പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച​ത് 4581 പ​രാ​തി​ക​ള്‍. ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ല്‍ മു​ഖേ​ന ല​ഭി​ച്ച​ത് 2630 അ​പേ​ക്ഷ​ക​ളാ​ണ്.

ഇ​തി​ല്‍ 1726 പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​ര​മാ​യി. അ​ദാ​ല​ത്ത് ന​ട​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ള്‍ 1951 എ​ണ്ണ​മാ​ണ്. വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി അ​ത​ത് വ​കു​പ്പു​ക​ള്‍​ക്ക് തു​ട​ര്‍​ന​ട​പ​ടി​ക്ക് കൈ​മാ​റി. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ അ​പേ​ക്ഷ​ക​ര്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.