അബാക്കസ് പഠനം ആവിഷ്കരിക്കും: പി.സി. വിഷ്ണുനാഥ്
1494567
Sunday, January 12, 2025 6:02 AM IST
കുണ്ടറ: പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ വിദ്യാഭ്യാസ വികസന പദ്ധതിയായ കണക്റ്റ് കുണ്ടറയുടെ ഭാഗമായി അബാക്കസ് പഠനം ആവിഷ്കരിക്കുമെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു.
കുണ്ടറ നിയോജക മണ്ഡലത്തിലെ സ്കൂളുകളിലെ അഞ്ച് മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് പരിശീലനം നൽകുന്നത്. അബാക്കസ് പരിശീലനത്തിലൂടെ ഗണിതശാസ്ത്ര മേഖലകളിലെ വേഗതയും കൃത്യതയും ഗണ്യമായി വർധിപ്പിക്കാനാകും. ഗണിത പഠനം ലളിതമാകുന്നതിനൊപ്പം വിദ്യാർഥികളിൽ ഗണിതശാസ്ത്ര കഴിവുകൾ വളർത്തുകയും ചെയ്യുമെന്ന് എംഎൽഎ പറഞ്ഞു.പ്രമുഖ സോഷ്യൽ എൻജിനീയറിംഗ് കൂട്ടായ്മയായ വീക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സാണ് പദ്ധതി രൂപകല്പന ചെയ്ത് നടപ്പിലാക്കുന്നത്.