പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം നടത്തി
1494120
Friday, January 10, 2025 6:17 AM IST
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വാരൃത്ത് മോഹൻകുമാർ, എസ്. വിപിന ചന്ദ്രൻ,ഡി .ഗീതാ കൃഷ്ണൻ,എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി. അനിൽ ബാബു, ഡോ. ഷിജു മാത്യു, ഡി .അശോകൻ എന്നിവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ആർ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ ആർ. രാജൻകുരുക്കൾ, പി. ഗോപാലകൃഷ്ണൻ നായർ, ഡി. ചിദംബരൻ, കെ.സി. വരദരാജൻ പിള്ള, വി. മധുസൂദനനൻ, നാദിറ സുരേഷ്, കെ.സി. വരദരാജൻ പിള്ള എം. സുജയ്. കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.