ഇടമണ്‍ സബ്സ്റ്റേഷനില്‍ വൈദ്യുതി കന്പി പൊട്ടിവീണ് തീപിടിച്ചു
1494127
Friday, January 10, 2025 6:27 AM IST
പുനലൂര്‍: കെഎസ്ഇബി 110 കെവി സബ് സ്റ്റേഷൻ വളപ്പിൽ വൈദ്യുതി കന്പി പൊട്ടിവീണു
തീപിടിച്ചു. തീപിടിത്തത്തിൽ നാശനഷ്ടമില്ല. ഇടമണ്‍ സബ്സ്റ്റേഷനില്‍ നിന്നുള്ള 110 കെവി വൈദ്യുതികമ്പി പൊട്ടിവീണാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
പഴയ കേബിളുകള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കള്ക്ക് മേലേയാണ് കമ്പി പൊട്ടിവീണത്. വലിയ ശബ്ദത്തോടെയായിരുന്നു അപകടം. റെയില്‍വേ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സമീപത്ത് നടക്കുന്നുണ്ടായിരുന്നു.
ജീവനക്കാര്‍ ഓടിക്കൂടി തീയണക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ ഫയര്‍സ്റ്റേഷനില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും എത്തി തീ പൂര്‍ണമായും കെടുത്തി.
കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും പാഴ്വസ്തുക്കള്ക്കാണ് തീപിടിച്ചതെന്നും അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തെത്തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതിബന്ധം നിലച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മറ്റ് സബ്സറ്റേഷനുകളില്‍ നിന്ന് കണക്ഷന് ലഭ്യമാക്കി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.