വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: യുവാവ് അറസ്റ്റിൽ
1494118
Friday, January 10, 2025 6:17 AM IST
പുനലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.
പുനലൂര്‍ ഐക്കരക്കോണം ഇഞ്ചത്തടത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന അച്ചന്‍കോവില്‍ സ്വദേശിയായ പ്രവീണ്ദാസാ(21)ണ് അറസ്റ്റിലായത്. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നതിനിടെ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ ടി. രാജേഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.