കലയപുരം വലിയ പള്ളി പെരുന്നാളിന് കൊടിയേറി: കൺവൻഷൻ ഇന്നു മുതൽ
1494122
Friday, January 10, 2025 6:17 AM IST
കൊട്ടാരക്കര: കലയപുരം മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ 135ാമത് പെരുനാൾ കൊടിയേറ്റ് കോട്ടയം ദേവലോകം അരമന മാനേജർ യാക്കോബ് തോമസ് റമ്പാൻ നിർവഹിച്ചു.
കൺവൻഷൻ ഇന്ന് മുതൽ 13 വരെ നടക്കും.14 ന് റാസ. 15 ന് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. കെ.കെ. തോമസ് അറിയിച്ചു.
കൺവൻഷൻ യോഗങ്ങളിൽ ഫാ. ലൂക്ക് ബാബു, ഫാ. ജോസഫ് ശാമുവേൽ കറുകയിൽ, ഫാ. മോഹൻ ജോസഫ്, ഫാ. വർഗീസ് വർഗീസ് എന്നിവർ പ്രസംഗിക്കുമെന്ന് ഭാരവാഹികളായ കെ. രാജൻകുട്ടി, സുബിൻ ചെറിയാൻ എന്നിവർ അറിയിച്ചു.