പ്രസ് ക്ലബിൽ എംടി ചലച്ചിത്രോത്സവം തുടങ്ങി
1494130
Friday, January 10, 2025 6:27 AM IST
കൊല്ലം : കൊല്ലം പ്രസ് ക്ലബും കേരള ചലച്ചിത്ര അക്കാഡമിയും സംയുക്തമായി നടത്തുന്ന എംടി ചലച്ചിത്രോത്സവം ആരംഭിച്ചു.
ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ഡി. ജയകൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി സനൽ ഡി പ്രേം, ട്രഷറർ കണ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത 'നിർമാല്യം' പ്രദർശിപ്പിച്ചു.
ഇന്ന് രാവിലെ 11 ന് എംടി തിരക്കഥ എഴുതി പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' പ്രദർശിപ്പിക്കും. നാളെ എംടി തിരക്കഥ എഴുതി പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' പ്രദർശിപ്പിക്കും.