അയ്യാഗുരു ജയന്തി ആഘോഷം ഇന്ന്
1494563
Sunday, January 12, 2025 6:02 AM IST
പുനലൂർ: നവോഥാന നായകൻ തൈക്കാട് അയ്യാ ഗുരു ജയന്തി ആഘോഷവും , അയ്യാഗുരു ലൈബ്രറിയുടെ വാർഷിക ആഘോഷവും ഇന്ന് രാവിലെ ഒന്പതു മുതൽ മാത്ര ജംഗ്ഷനിലെ അയ്യാഗുരു ലൈബ്രറി ഹാളിൽ നടക്കും.
പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യാതിഥിയാകും. പഠനോപകരണ വിതരണം, കുടുംബ സംഗമം , ഗീത ക്ലാസ് വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ നടക്കും. സാമൂഹിക, സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
പത്ര സമ്മേളനത്തിൽ ചെയർമാൻ പി. അർജുനൻ പിള്ള, വർക്കിംഗ് ചെയർമാൻ പി. രാമസ്വാമി പിള്ള, ചീഫ് കോ- ഓഡിനേറ്റർ എം.എസ്. ഉദയൻ, അയ്യാഗുരു ലൈബ്രറി കമ്മിറ്റി രക്ഷാധികാരി അശോക് കുമാർ, എസ്. ഹരിഹരൻ പിള്ള എന്നിവർ പങ്കെടുത്തു.