കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി വ​യ​ന​കം ഭാ​ഗ​ത്ത് ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ 10.086 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി നാ​ലു​പേ​ർ പി​ടി​യി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി വ​യ​ന​കം ഞ​ക്ക​നാ​ൽ മു​റി​യി​ൽ മു​ര​ളി​ക വീ​ട്ടി​ൽ രാ​ജേ​ഷ്‌​കു​മാ​ർ (41 ), ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ ബ​റീ​ഡ രാം​ബാ​ബു (27 ), സു​ശാ​ന്ത് കു​മാ​ർ (22 ), രാ​ജേ​ഷ്‌​കു​മാ​ർ പോ​ലാ​യി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് പേ​രും ജി​ല്ല​യി​ലെ പ്ര​ധാ​ന മൊ​ത്ത വി​ല്പ​ന​ക്കാ​ര​നു​മാ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് വി​ത​ര​ണ ശൃം​ഖ​ല​യി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ൾ. ഒ​ഡീ​ഷ​യി​ലെ മാ​വോ​യി​സ്റ്റ് മേ​ഖ​ല​യി​ൽ നി​ന്ന് കു​റ​ഞ്ഞ വി​ല​യ്ക്കു വാ​ങ്ങു​ന്ന ക​ഞ്ചാ​വാ​ണ് കേ​ര​ള​ത്തി​ൽ വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

എ​ക്‌​സൈ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി നാ​ർ​കോ​ട്ടി​ക്ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഷി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡും എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പ്രേം ​ന​സീ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ജി​ത്, അ​നീ​ഷ്, ജൂ​ലി​യ​ൻ ക്രൂ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.