വ്യക്തിഗത ആനുകൂല്യ വിതരണം നടത്തി
1494562
Sunday, January 12, 2025 6:02 AM IST
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിപ്രകാരം വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം നടന്നു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി മുൻ അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു.സ്ത്രീകൾ, വിധവകൾ, വയോധികർ എന്നീ വിഭാഗങ്ങളിൽ പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്ത് നടപ്പിലാക്കി വരുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു.
സിഡിഎസ് അംഗം കലജാദേവി അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഓഫീസർ ഡോ. ജിനി ആനന്ദ്, ജാഗ്രത സമിതി ചെയർമാൻ കെ. രമേശൻ, വിജിലൻസ് ഗ്രൂപ്പ് കൺവീനർ സേതുലക്ഷ്മി, ചിത്ര മോഹൻ ദാസ് എന്നിവർ പ്രസംഗിച്ചു.
ആദിച്ചനല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണം മുൻ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്യുന്നു.