ശന്പളം മുടങ്ങിയതിൽ നിവേദനം നൽകി
1494569
Sunday, January 12, 2025 6:02 AM IST
പാരിപ്പള്ളി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത് സംബന്ധിച്ച് സുരക്ഷാ ജീവനക്കാരുടെ സംഘടനയായ കെസ്കോൺ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മെഡിക്കൽ കോളജ് അധികൃതർക്കു നിവേദനം നൽകി. നാല് മാസത്തിലേറെയായി ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് നിവേദനം നൽകിയത്.
എല്ലാ മാസത്തെയും ശമ്പളം അടുത്ത മാസം 10 നകം ലഭിച്ചിരുന്നതിൽ മാറ്റം വരികയും ശമ്പളം ലഭിക്കുന്നതിലെ അനിശ്ചിതത്വം സംഭവിക്കുകയുയാണ്. തുച്ഛവരുമാനക്കാരായ ജീവനക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഒഴിവാക്കി സത്വരമായി ശമ്പളം വിതരണം ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
സുരക്ഷാ ജീവനക്കാരുടെ നിയമനം സംബന്ധിച്ച വാർഷിക കരാർ പുതുക്കൽ രണ്ടു വർഷമായി മുടങ്ങിയിരിക്കുകയാണ്.
10 നകം ശമ്പളം നൽകുക, വാർഷിക കരാർ സമയബന്ധിതമായി പുതുക്കുക, ശമ്പള കുടിശിക, ഉത്സവബത്ത തുടങ്ങിയവ എത്രയും വേഗം നൽകുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രിൻസിപ്പൽ ഡോ. പദ്മകുമാറിനാണ് നിവേദനം നൽകിയത്. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ. മധുസൂദനൻ, യൂണിറ്റ് പ്രസിഡന്റ് പ്രസാദ്, സെക്ര ട്ടറി റഷീദ്, വൈസ് പ്രസിഡന്റ് ഷിബു, രാധാകൃഷ്ണൻ, ദീപ, ശാരിക, ശ്രീവിദ്യ തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.