പ്രദീപിന് വീടൊരുങ്ങും: കട്ടിളവയ്പ് കർമം നടന്നു
1494571
Sunday, January 12, 2025 6:02 AM IST
കൊട്ടാരക്കര: രോഗിയായ പ്രദീപിനും വിധവയായ അമ്മ ചെല്ലമ്മക്കും വീടൊരുങ്ങുന്നു. വീടിന്റെ കട്ടിളവയ്പ് കർമം കഴിഞ്ഞ ദിവസം നടന്നു.
വാളകം പാലകുടി ചരുവിള വീട്ടിൽ പ്രദീപ് (28)നാണ് സുമനസുകളുടെ സഹായത്താൽ വീടൊരുങ്ങുന്നത്. കാൻസർബാധയെ തുടർന്ന് പ്രദീപിന്റെ ഒരു കാൽ പൂർണമായി മുറിച്ചു മാറ്റിയിരുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.
ഇവർക്ക് സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ല. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ വാളകം തേജസ് ചാരിറ്റബിൾ സൊസൈറ്റിയാണ് വീടുവച്ച് നൽകാൻ മുന്നിട്ടിറങ്ങിയത്. ഇതിനായി അഞ്ച് സെന്റ് ഭൂമി സൗജന്യമായി നൽകി. സുമനസുകളുടെ സഹായത്താൽ വീടു പണി പുരോഗമിക്കുകയാണ്.
കൊട്ടാരക്കര എസ്ഐഎ ആർ. അഭിലാഷ് വീടിന്റെ കട്ടിളവയ്പ് കർമം നിർവഹിച്ചു.
ഫാ. മോൻസി ഫിലിപ്പ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു ചേർന്ന യോഗത്തിൽ അലക്സ് മാമ്പുഴ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, ബ്ലോക്ക് മെമ്പർ ബെൻസി, .ജയിംസ് പ്ലാവിള, ബീന മന്ന, ഷീജ സജി, റേയ് തടത്തിൽ, ജോയി വാളകം, ബേബിക്കുട്ടി, അജിത, സരള തുടങ്ങിയവർ പ്രസംഗിച്ചു.