ആശാൻ കൃതികളിലെ ഗുരുദേവദർശനം: സെമിനാർ
1494568
Sunday, January 12, 2025 6:02 AM IST
ചാത്തന്നൂർ: മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ചാത്തന്നൂർ സിറ്റിസൺസ് ഫാറം ആശാൻ കൃതികളിലെ ഗുരുദേവദർശനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും.
16-ന് രാവിലെ 10-ന് ചാത്തന്നൂർ ഇസ്വാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനവും സെമിനാറും എൻ.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. സിറ്റിസൺസ് ഫോറം പ്രസിഡന്റ് ജി. ദിവാകരൻ അധ്യക്ഷനായിരിക്കും. മുരുകൻ പാറശ്ശേരി വിഷയം അവതരിപ്പിക്കും. എൻ. ഷണ്മുഖദാസ് മോഡറേറ്റർ ആയിരിക്കും.
ആശാൻ കൃതികളുടെ ആലാപനവും പ്രതിഭകൾക്കുള്ള ആദരവും നടക്കും. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ജി. നിർമ്മൽകുമാർ, കൊല്ലം എസ്എൻ.കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.വി. മനോജ്, ബിവെറ്റ് ഡയറക്ടർ ജോൺസ് കെ. ലൂക്കോസ് എന്നിവരെ സമ്മേളനം ആദരിക്കും.
പരവൂർ നഗരസഭാദ്ധ്യക്ഷ പി. ശ്രീജ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. ശ്രീകുമാർ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ചന്ദ്രകുമാർ തുടങ്ങിയ ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിക്കും.