മന്ദിരം കലാമേള: ജൂബിലി മന്ദിരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
1494135
Friday, January 10, 2025 6:29 AM IST
കൊട്ടാരക്കര: മാർത്തോമാ സഭ മന്ദിരം ഫെലോഷിപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്റർ മന്ദിരം കലാമേളയിൽ കൊട്ടാരക്കര മാർത്തോമ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. പത്തനംതിട്ട മൈലപ്ര പ്രതീക്ഷ ഭവൻ, കുമ്പനാട് ധർമഗിരി മന്ദിരം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സിസ്റ്റർ റോസിലിൻ ഉദ്ഘാടനം ചെയ്തു. വികാരി ജനറാൾ റവ കെ.വൈ. ജേക്കബ് അധ്യക്ഷത വഹിച്ചു. റവ. ഷിബു സാമുവൽ, റവ. കെ.എസ്. മാത്യു, സെക്രട്ടറി ജോസി കുര്യൻ, ട്രഷറർ വർഗീസ് തരകൻ എന്നിവർ പ്രസംഗിച്ചു.