പടപ്പക്കര ഇരട്ടക്കൊലപാതകം: പോലീസ് തെളിവെടുത്തു
1493878
Thursday, January 9, 2025 6:37 AM IST
കൊല്ലം: പടപ്പക്കരയിൽ മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയകേസിലെ പ്രതി അഖിലിനെ അഞ്ചുദിവസത്തേക്ക് കുണ്ടറ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ പോലിസ് മൊബൈൽ കടയിലും കൊലപാതകം നടന്ന വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.കഴിഞ്ഞദിവസം ഉച്ചയോടെയാണ് മാതാവിന്റെ മൊബൈൽ വിറ്റ കൊട്ടിയത്ത് മൊബൈൽ കടയിൽ എത്തിച്ചത് .
തുടർന്ന് വൈകുന്നേരം കൊലപാതകം നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. മാതാവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് അഖിൽ പോലിസിനോട് വിവരിച്ചു നൽകി. ഒളിപ്പിച്ചു വെച്ചിരുന്ന പ്രതിയുടെയും മാതാവിന്റെയും സിം കാർഡുകളും പോലിസിന് കൈമാറി ആ ന്ററണി ചികിത്സയിലിരിക്കെ രണ്ടുദിവസത്തിന് ശേഷം മരിച്ചു.
കശ്മീരിലെ ശ്രീനഗറിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഖിലിനെ രണ്ട് ദിവസം മുമ്പാണ് പിടികൂടിയത്.