ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം അവാർഡ് വിതരണം
1494129
Friday, January 10, 2025 6:27 AM IST
കൊല്ലം: ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം 2024 വർഷം അവാർഡ് വിതരണം ടികെഎംഎൻജിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. എം. നൗഷാദ് എംഎൽഎ അധ്യക്ഷതവഹിക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യ അതിഥിയായി എത്തും.
മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ്. പി.എൻ.സന്തോഷ്, ഡോ. ആർ.എൻ. അൻസർ എന്നിവരുടെ വിശിഷ്ട സാന്നിധ്യമുണ്ടാകും.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗീതകുമാരി, കെ. സുധ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ, ഷീജ സജീവ്, ജി.കെ. ഹരികുമാർ ഡോ. ആർ.എൻ. രാജേഷ്, ഹരിദാസ്, ശ്രീജിത്ത്, രാഹുൽ, അഭിലാഷ് ഡോ. ഷാജിത, ബിനുതുടങ്ങിയവർ പ്രസംഗിക്കും.
ഡോ. എസ്. ഷാജിത, ഡോ. ആർ.എൻ. അൻസർ, ബിനു, അഭിലാഷ് ഗ്ലാഡിസൺ എൽക്ലസ്റ്റർ, ഗിരീഷ്, വഹാബ്കുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.