ദ്വിദിന സമരം സമാപിച്ചു
1494117
Friday, January 10, 2025 6:17 AM IST
നേമം: കെൽട്രോൺ ജീവനക്കാരുടെ ശമ്പളപരിഷകരണം കാലാവധി കഴിഞ്ഞ് ഏഴു വർഷങ്ങൾക്കു ശേഷവും നടപ്പാക്കത്തതിലും ഡിഎ,
പ്രമോഷനുകൾ എന്നിവ തടഞ്ഞുവച്ചിരിക്കുന്നതിലും കാലോചിതമായ പരിഷകാരങ്ങൾ നടപ്പാക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാത്തതിലും പ്രതിഷേധിച്ച് കെൽട്രോൺ എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) നടത്തിയ രണ്ടു ദിവസം നീണ്ടു നിന്ന പ്രക്ഷോഭ സമരത്തോടനുബന്ധിച്ച് വെള്ളയമ്പലം കെൽട്രോൺ ഹെഡ് ഓഫീസിനു മുന്നിൽ നടത്തിവന്ന ദ്വിദിന സത്യാഗ്രഹ സമരം സമാപിച്ചു.
സമാപന സമ്മേളനം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു. കെൽട്രോൺ എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി കെ. മധുകുമാർ അധ്യക്ഷത വഹിച്ചു. ജെ. എ. നൗഫൽ, സുജാത ഉമ്മൻ ശ്രീബാബു, കെ. സന്തോഷ് കുമാർ, ഗണപതി തുടങ്ങിയവർ പ്രസംഗിച്ചു.