കുളത്തൂപ്പുഴ യുപി സ്കൂൾ കെട്ടിട ഉദ്ഘാടനം സിപിഐ ബഹിഷ്കരിച്ചു
1494126
Friday, January 10, 2025 6:27 AM IST
അഞ്ചല്‍: അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ കുളത്തൂപ്പുഴ സര്‍ക്കാര്‍ യുപി സ്കൂളിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിപ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില കെട്ടിടം നാടിന് സമര്‍പ്പിച്ചു.കേന്ദ്രസഹ മന്ത്രി ജോര്‍ജ് കുര്യന് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ മായാകുമാരി, ലേഖാ ഗോപാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് അംഗം റീന ഷാജഹാന്, ബിഡിഒ ആര്.വി. അരുണ എന്നിവര്‍ പ്രസംഗിച്ചു.
രണ്ടുകോടി രൂപ ചെലവഴിച്ചാണ് രണ്ടുനില കെട്ടിടം നിര്‍മിച്ചത്. കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്ക് പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ച് ബിജെപി നേതൃത്വം പ്രതിഷേധിച്ചിരുന്നു.
എംഎല്‍എയുമായി ആലോചിക്കാതെ പരിപാടി തീരുമാനിച്ചതായി ആരോപിച്ച് സിപിഐ ജനപ്രതിനിധികളും ചടങ്ങില്‍ നിന്നു വിട്ടുനിന്നു.
എംഎല്‍എയുടെ അസൗകര്യംമൂലം മൂന്നുതവണ മാറ്റിവച്ചതിനാൽ വീണ്ടും മാറ്റിവയ്ക്കാന്‍ കഴിയാത്തതിനാലാണ് കഴിഞ്ഞ ദിവസം ഉദ്ഘാടനം നടത്തിയെതെന്ന് സംഘാടകര്‍ അറിയിച്ചു.