കൊ​ല്ലം: താ​ര​ത​മ്യം ഇ​ല്ലാ​ത്ത പ​ദ്ധ​തി​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ‘ലൈ​ഫ്' എ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ല​യ​ണ്‍​സ് ലൈ​ഫ് വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള നി​ര​വ​ധി പൊ​തു​ജ​ന സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് 318 എ- ​ആ​ണ് ക​ട​യ്ക്ക​ലി​ൽ ഉ​ള്‍​പ്പെ​ടെ 100 വീ​ടു​ക​ള്‍ സൗ​ജ​ന്യ​മാ​യി വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. ‘മ​ന​സോ​ടു​ത്തി​രി മ​ണ്ണ്' കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ക​ട​യ്ക്ക​ലി​ലെ വ്യാ​പാ​രി അ​ബ്ദു​ള്ള വി​ല​യ്ക്ക് വാ​ങ്ങി​യ ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് 25 വീ​ടു​ക​ള്‍ നി​ര്‍​മി​ക്കു​ക.

സം​സ്ഥാ​ന​ത്ത് ലൈ​ഫ്മി​ഷ​ന്‍ മു​ഖേ​ന 4,24,800 വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. 1,14,000 വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​നാ​ലു​ല​ക്ഷ​മാ​ണ് സ​ര്‍​ക്കാ​ര്‍ വി​ഹി​ത​മാ​യി ന​ല്‍​കു​ന്ന​ത്. മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഈ ​തു​ക​യു​ടെ പ​കു​തി പോ​ലും ന​ല്‍​കു​ന്നി​ല്ല. 17961 കോ​ടി രൂ​പ​യാ​ണ് കേ​ര​ളം ചി​ല​വ​ഴി​ച്ച​ത്. 2421 കോ​ടി രൂ​പ മാ​ത്ര​മാ​ണ് കേ​ന്ദ്ര വി​ഹി​തം. ല​യ​ണ്‍​സ് പോ​ലു​ള്ള സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, വ്യ​ക്തി​ക​ള്‍ എ​ന്നി​വ​രെ​ല്ലാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

സ​മാ​ന​മാ​യി ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍ ഭൂ​ര​ഹി​ത​രാ​യ 1000 പേ​ര്‍​ക്ക് ഭൂ​മി വാ​ങ്ങാ​ന്‍ ര​ണ്ട​ര ല​ക്ഷം രൂ​പ വീ​തം 25 കോ​ടി ന​ല്‍​കി. സ​മ​യ​ബ​ന്ധി​ത​മാ​യി ഭൂ​മി ഉ​റ​പ്പാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ണ്ടും 1000 പേ​ര്‍​ക്ക് ഭൂ​മി ന​ല്‍​കാ​ന്‍ ത​യാ​റാ​യി. എ​ത്തേ​ണ്ട ഇ​ട​ങ്ങ​ളി​ല്‍ ത​ന്നെ സ​ഹാ​യം എ​ത്തു​ന്നു​വെ​ന്ന സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും വി​ശ്വാ​സ​മാ​ണ് സ​ര്‍​ക്കാ​രി​നെ സ​ഹാ​യി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. 2026 ആ​കു​മ്പോ​ഴേ​ക്കും ആ​റ​ര ല​ക്ഷം വീ​ടു​ക​ള്‍ ലൈ​ഫ് പ​ദ്ധ​തി മു​ഖേ​ന പൂ​ര്‍​ത്തി​യാ​കും.

ര​ണ്ട് കി​ട​പ്പു​മു​റി​ക​ള്‍, ഹാ​ള്‍, അ​ടു​ക്ക​ള എ​ന്നി​വ ഉ​ള്‍​പ്പെ​ട്ട 454 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​ത്. താ​മ​സ​ക്കാ​ര്‍​ക്ക് തു​ട​ര്‍ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ല​യ​ണ്‍ അ​മി​നി​റ്റി സെ​ന്‍റ​റും നി​ര്‍​മി​ക്കും. 2025 ജൂ​ണ്‍ 30 ന​കം വീ​ടു​ക​ളു​ടെ നി​ര്‍​മ്മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ 25 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​മാ​റാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്.

ക​ട​യ്ക്ക​ല്‍ കോ​ട്ട​പ്പു​റ​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി അ​ധ്യ​ക്ഷ​യാ​യി. ലൈ​ഫ് മി​ഷ​ന്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ സൂ​ര​ജ് ഷാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​തി​കാ വി​ദ്യാ​ധ​ര​ന്‍, ക​ട​യ്ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​മ​നോ​ജ് കു​മാ​ര്‍,

ല​യ​ണ്‍​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ 318 എ ​ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ എം.​എ. വ​ഹാ​ബ്, ല​യ​ണ്‍​സ് ഫ​സ്റ്റ് ഡി​സ്ട്രി​ക്ട് വൈ​സ് ഗ​വ​ര്‍​ണ​ര്‍ ജെ​യി​ന്‍ സി ​ജോ​ബ്, വ​സ്തു സം​ഭാ​വ​ന ന​ല്‍​കി​യ അ​ബ്ദു​ള്ള, ഗ്രാ​മ- ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.