തിരുനാൾ മഹോത്സവവും രജത ജൂബിലി ആഘോഷവും
1494123
Friday, January 10, 2025 6:17 AM IST
തേവലക്കര: അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം ദേവാലയത്തിലെ മാധ്യസ്ഥ തിരുനാൾ തുടങ്ങി. 12 ന് സമാപിക്കും. ഇന്ന് വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി,അഞ്ചിന് ദിവ്യബലി. തുടർന്ന് നവീകരണ ധ്യാനം.
നാളെ വൈകുന്നേരം 4.30 ന് ജപമാല ലിറ്റിനി, അഞ്ചിന് ദിവ്യബലി, വേസ്പര തുടർന്ന് പ്രദക്ഷിണം . 12 ന് രാവിലെ 9.30 ന് ജപമാല ലിറ്റിനി,10 ന് ആഘോഷമായ തിരുനാൾ സമൂഹ ബലി. മുഖ്യ കാർമികൻ റവ. ഡോ. ബൈജു ജൂലിയാൻ. തുടർന്ന് കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കാര വചനസന്ദേശം നൽകും. തുടർന്ന് സ്നേഹവിരുന്ന്.