കാരംകോട്ട് കാട് നിറഞ്ഞ പുരയിടത്തിൽ തീപിടിച്ചു
1494121
Friday, January 10, 2025 6:17 AM IST
ചാത്തന്നൂർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ പുല്ലിന് തീ പിടിച്ചു. ഫയർഫോഴ്സ് സംഘം എത്തിയാണ് തീയണച്ചത്. ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിൽ കാരംകോട് തേമ്പ്ര റോഡിന് സമീപം കാട് പിടിച്ചു കിടന്ന പുരയിടത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് തീപിടിച്ചത്. തീ ആളിപ്പടർന്നതോടെ പരവൂരിൽ നിന്ന് രണ്ട് ഫയർഫോഴ്സ് യൂണിറ്റ് എത്തി നാട്ടുകാരും ചേർന്നു തീ അണയ്ക്കുകയായിരുന്നു.
പുല്ല് വളർന്നു നിൽക്കുന്ന പുരയിടത്തിനു സമീപം 10 ൽ കൂടുതൽ വീടുകൾ ഉള്ളത് പരിഭ്രാന്തി പരത്തി.പല സ്വകാര്യ പുരയിടങ്ങളിലും പുല്ലുകൾ വളർന്നു നിൽക്കുന്നത് വെട്ടിമാറ്റാൻ ഉടമകൾ തയാറാകാത്തത് കാരണം പുല്ല് കവളർന്നു കാടായി മാറുകയാണ്.
ഈ സ്ഥലങ്ങൾ പന്നികൾക്കും, ഇഴ ജന്തുക്കൾക്കും തവളമാകുന്നു. പകൽ പോലും അയൽ വീടുകളിൽ ഇഴജന്തുക്കൾ കയറുന്നതായാണ് പരാതി. തരിശായി കിടക്കുന്ന വസ്തുവിലെ പുല്ല് വെട്ടി അവിടെ കൃഷി ചെയ്താൽ തീ പിടുത്തം ഒഴിവാക്കാനും ഇഴ ജന്തുക്കളിൽ നിന്നും രക്ഷ നേടാനും കഴിയും.