വയോജന മെഡിക്കൽ ക്യാമ്പ് നടത്തി
1454973
Saturday, September 21, 2024 6:07 AM IST
കുളക്കട: കലയപുരത്ത് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ബി. ബീന അധ്യക്ഷത വഹിച്ചു. ഡോ. രശ്മി ക്ളാസ് എടുത്തു. കമ്മിറ്റി ചെയർപേഴ്സൺമാരായ ടി. മഞ്ജു, ജെ. ജയകുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ. മോഹനൻ,
പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.ടി. ഇന്ദുകുമാർ, കവിത ഗോപകുമാർ, സാലിമോൾ, ശ്രീജ, ആശുപത്രി വികസന സമിതി അംഗങ്ങളായ കലയപുരം ശിവൻ പിള്ള, ശ്രീധരൻ പിള്ള, സത്യദേവൻ നായർ എന്നിവർ പ്രസംഗിച്ചു. ഡോ. ജി. ഷീബ, ഡോ. ഷീജ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.
കുണ്ടറ: കല്ലട പഞ്ചായത്തിൽ ചിറ്റുമല കമ്യൂണിറ്റി ഹാളിൽ ആയുഷ് വയോജന സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. കിഴക്കേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രുതി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിൽ എ പാട്ടത്തിൽ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി സുരേഷ്,
വാർഡ് മെമ്പർമാരായ ഉമാദേവി അമ്മ, വിജയമ്മ, ശ്രീരാഗ് മഠത്തിൽ, മായാദേവി, അമ്പിളി ശങ്കർ, രതീഷ്, പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡോ. വർഗീസ് കായൽ വാരം, ലിബിൻ എന്നിവർ ക്ലാസ് നയിച്ചു. 125 പേർ പങ്കെടുത്തു.