ച​ന്ത​മു​ക്കി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ചു; ഫ​യ​ര്‍ ഫോ​ഴ്സ് എത്തി തീകെ​ടു​ത്തി
Sunday, September 22, 2024 6:02 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ ച​ന്ത​മു​ക്കി​ല്‍ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് കൂ​ടി​ക്കി​ട​ന്ന പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ക​ത്തി​ച്ച​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. വ​ൻതോതിൽ പു​ക വ​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ വി​വ​രം പോ​ലീ​സ് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. പു​ന​ലൂ​രി​ല്‍ നി​ന്ന് എ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്സ് സം​ഘം തീ ​കെ​ടു​ത്തി.

അ​തേ​സ​മ​യം പ​ട്ട​ണ​മ​ധ്യ​ത്തി​ലെ മാ​ലി​ന്യം നീ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. യ​ഥാ​സ​മ​യം മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ക​യോ സം​സ്ക​രി​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല.


മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ച​ന്ത​യ്ക്കു​ള്ളി​ല്‍ ഹ​രി​ത​ക​ര്‍​മ സേ​ന പ്ര​വ​ര്‍​ത്ത​ക​ര്‍ ശേ​ഖ​രി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് തീ ​പി​ടി​ച്ച​ത്. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ല്‍ വ്യാ​പാ​രി​ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നു.