മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യാ​യീ​ക​ര​ണം അ​പ​മാ​ന​ക​രം: ആ​ർ​വൈ​എ​ഫ്
Sunday, September 22, 2024 6:02 AM IST
കു​ണ്ട​റ: അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​തെ കു​റ്റാ​രോ​പി​ത​രെ ന്യാ​യീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി രം​ഗ​ത്ത് എ​ത്തി​യ​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് ആ​ർ​വൈ എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ല്ലാ​സ് കോ​വൂ​രും സെ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​നും പ​റ​ഞ്ഞു.

ഒ​രു ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ തെ​ളി​വു​ക​ളോ​ടെ ആ​രോ​പ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഉ​യ​ർ​ത്തു​മ്പോ​ൾ അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​വാ​ളി​ക​ളാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​ത്ര​മേ ന​ട​പ​ടി​യു​ള്ളൂ​വെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കും മു​ൻ​പേ അ​വ​രെ ക​ള​ങ്ക ര​ഹി​ത​രാ​യി​പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലെ ഔ​ചി​ത്യം മ​ന​സി​ലാ​കു​ന്നി​ല്ല.


ആ​ർ​എ​സ്എ​സ് ബ​ന്ധം പു​റ​ത്തു വ​രു​മെ​ന്ന കാ​ര​ണ​ത്താ​ൽ‌ എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​റി​നെ പി​ണ​റാ​യി വി​ജ​യ​ൻ സം​ര​ക്ഷി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.