പോ​ലീ​സ് മ​ർ​ദ​നം ബി​ജെ​പി പ്രതി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Sunday, September 22, 2024 6:02 AM IST
കൊ​ട്ടാ​ര​ക​ര: ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. പ​ള്ളി​ക്ക​ൽ സ്വ​ദേ​ശി ഹ​രീ​ഷി​നെ മ​ർ​ദി​ച്ച് ന​ട്ടെ​ല്ല് ഒ​ടി​ച്ച എ​സ്ഐ പ്ര​ദീ​പി​നേ​യും കൂ​ട്ടാ​ളി​ക​ളേ​യും സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു വി​ട്ട് വ​ധ​ശ്ര​മ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് ധർണ നടത്തിയത്.

സാ​ധാ​ര​ണ​ക്കാ​ര​നെ സ​ഹാ​യി​ക്കേ​ണ്ട പോ​ലീ​സ് ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യാ​ണെ​ന്ന് ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത ബി​ജെ​പി സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ പ്ര​ഫ. വി.​ടി. ര​മ പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ര​ന് നീ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല സാ​ധാ​ര​ണ യാ​ത്ര​ക്കാ​രോ​ടു​പോ​ലും അ​തി​ഭീ​ക​ര​മാ​യ മ​ർ​ദ​ന മു​റ​ക​ളാ​ണ് എ​സ്ഐ പ്ര​ദീ​പും സം​ഘ​വും കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ട​ത്തുന്ന​തെ​ന്നും ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​ടി. ര​മ പ​റ​ഞ്ഞു.

എ​സ്ഐ​ക്കും സം​ഘ​ത്തി​നു​മെ​തി​രേ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സ് എ​ടു​ത്ത് അ​വ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ച് വി​ടു​ന്ന​ത് വ​രെ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര പ​റ​ഞ്ഞു.


ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം രാ​ജേ​ന്ദ്ര​ൻ പി​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സ​മി​തി അം​ഗം ചാ​ലു​ക്കോ​ണം അ​ജി​ത്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം അ​ഡ്വ. കെ.​വി. രാ​ജേ​ന്ദ്ര​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ കാ​ടാം​കു​ളം, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ സു​ജി​ത്ത് നീ​ലേ​ശ്വ​രം, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്ക് പു​ല​മ​ൺ ശ്രീ​രാ​ജ്, രാ​ജേ​ഷ് അ​ന്ത​മ​ൺ, പ്ര​സ​ന്ന ശ്രീ​ഭ​ദ്ര, മ​ണി, കൃ​ഷ്ണ​ൻ കു​ട്ടി പ​ള്ളി​ക്ക​ൽ, കൗ​ൺ​സി​ല​ർ സ​ബി​ത സ​തീ​ഷ്, ജോ​മോ​ൻ കീ​ർ​ത്ത​നം, മ​നു ത്യ​ക്ക​ണ്ണ​മം​ഗ​ൽ, ഉ​മേ​ഷ്, രാ​ധാ​മ​ണി പ​ള്ളി​ക്ക​ൽ, രാ​ഹു​ൽ മു​ട്ട​റ, ശ​ശി കാ​ക്ക​ത്താ​നം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.