തെ​ങ്കാ​ശി സെ​ന്‍റ് മൈ​ക്കി​ൾ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Sunday, September 22, 2024 6:02 AM IST
തെ​ങ്കാ​ശി: സെ​ന്‍റ് മൈ​ക്കി​ൾ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. 30 ന് ​സ​മാ​പി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ബോ​സ്കോ ഗു​ണ​ശീ​ല​ൻ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി.

26 വ​രെ വൈ​കു​ന്നേ​രം ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യെ​ത്തു​ട​ർ​ന്ന് ന​വ​നാ​ൾ പ്രാ​ർ​ഥ​ന. 27 ന് ​രാ​വി​ലെ 11 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​യി ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​സ​ഹാ​യ​രാ​ജ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 28 ന് ​രാ​വി​ലെ 11 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജെ​റോം സ​ത്യ​ൻ നെ​യ്യാ​റ്റി​ൻ​ക​ര കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പു​ന​ലൂ​ർ സെ​ന്‍റ് അ​ലോ​ഷ്യ​സ്‌ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​വി​ൻ​സ​ന്‍റ്. എ​സ്. ഡി​ക്രൂ​സ് നേ​തൃ​ത്വം ന​ൽ​കും. 12 ന് ​രോ​ഗ ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്ക് പു​ന​ലൂ​ർ രൂ​പ​ത​യി​ലെ ഫാ. ​പി.​ജെ. തോ​മ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


വൈ​കു​ന്നേ​രം 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തേ​രെ​ടു​പ്പ് എ​ന്നി​വ ന​ട​ക്കും. 29 ന് ​രാ​വി​ലെ 7.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ദി​വ്യ​ബ​ലി​യ്ക്ക് പാ​ള​യം​കോ​ട്ട രൂ​പ​ത ബി​ഷ​പ് ഡോ. ​എ​സ് അ​ന്തോ​ണി സ്വാ​മി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

10.30 ന് ​സ​മൂ​ഹ​ദി​വ്യ​ബ​ലി​ക്ക് തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​രോ​ഗി​ക​ൾ​ക്കാ​യു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന. സ​മാ​പ​ന ദി​വ​സ​മാ​യ 30 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് കൊ​ടി​യി​റ​ക്കോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.