ഭക്തിയുടെ നിറവിൽ ശാന്തിഗിരിയിൽ പൂർണ കുംഭമേള
1454964
Saturday, September 21, 2024 5:54 AM IST
പോത്തൻകോട് : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അവസ്ഥാ പൂർത്തീകരണ ദിനത്തിന്റെ ഭാഗമായി പൂർണ കുംഭമേള സംഘടിപ്പിച്ചു. വൈകുന്നേരം അഞ്ചിന് കുംഭഘോഷയാത്ര ആരംഭിച്ചു .
ഏഴു ദിവസത്തെ വ്രതാനുഷഠാനങ്ങളോടെയാണ് ഭക്തർ കുംഭം എടുക്കുന്നത് . തീരാവ്യാധികളും, കുടുംബദോഷങ്ങളും മാറ്റി പിതൃശുദ്ധി വരുത്തുന്ന കര്‍മമാണിതെന്ന് വിശ്വാസികൾ കരുതുന്നു.
ആയിരങ്ങള്‍ പങ്കുചേര്‍ന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ അക്ഷരാര്‍ഥത്തില്‍ ഭക്തിസാന്ദ്രമാക്കി. സമർപ്പണത്തിനു ശേഷം ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പരമ്പരയെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു.
ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സ്വാമി നിർമോഹാത്മ ജ്ഞാന തപസ്വി, ജനനി സുപഥ ജ്ഞാന തപസ്വിനി, ഡോ.ടി.എസ്. സോമനാഥൻ, ഡോ. കെ.എൻ. ശ്യാമപ്രസാദ്, ബ്രഹ്മചാരി പി.അരവിന്ദ്, പി.എസ്.മിനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.