പുതിയ പാലം നിർമിച്ചു
1453548
Sunday, September 15, 2024 5:54 AM IST
ആര്യങ്കാവ്: ആര്യങ്കാവ് പഞ്ചായത്ത് കഴുതുരുട്ടി -അമ്പനാട് റോഡിൽ പ്രളയത്തിൽ തകർന്നു പോയ പാലം പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് പുനർ നിർമിച്ചു.
ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജ തോമസ് ഉദ്ഘാടനം ചെയ്തു. പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയരാജ്, പഞ്ചായത്തംഗങ്ങളായ മിനിമോൾ പോൾ രാജ്, റെനിത, ശാന്തകുമാരി, ലേഖ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.