വാഹനങ്ങൾക്ക് പിന്നിൽ ലോറി ഇടിച്ചു; സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടു
1445041
Thursday, August 15, 2024 7:25 AM IST
ചവറ: ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ട വാഹനങ്ങൾക്ക് പിന്നിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ രക്ഷപ്പെട്ടു. പന്മന കളരി സ്വദേശി അൻസാരിയാണ് രക്ഷപ്പെട്ടത്.
ടയർ പഞ്ചറായതിനെ തുടർന്ന് മിനി ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. മിനി ബസ് കാണാൻ സ്കൂട്ടറിൽ എത്തിയ അൻസാരി സ്കൂട്ടറിൽ ഇരിക്കുന്ന സമയത്ത് പിന്നാലെ വന്ന ലോറി ഇടിച്ച് മിനി ബസിനും ലോറിക്കും ഇടയിൽ പെടുകയായിരുന്നു.
ലോറി വരുന്നത് കണ്ട് പെട്ടന്ന് സ്കൂട്ടറിൽ നിന്ന്ചാടി രക്ഷപ്പെട്ടതിനാൽ അൻസാരി നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ലോറിയുടെ മുൻവശത്തിനും മിനി ബസിന്റെ പിൻഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ സ്കൂട്ടർ തകർന്നു. സംഭവം അറിഞ്ഞു പോലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.