കശുവണ്ടിക്ക് പാക്കേജ് പ്രഖ്യാപിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
1444309
Monday, August 12, 2024 6:30 AM IST
കുണ്ടറ: കശുവണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനായി 1000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്രസർക്കാർ പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും കൂടാതെ കർണാടകം ഗോവ, തമിഴ്നാട് സംസ്ഥാനങ്ങളിലും കശുവണ്ടി വ്യവസായം പ്രതിസന്ധി നേരിടുകയാണ്.
ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിസന്ധി നേരിടുകയാണ്. പെൻഷൻ, പിഎഫ്, ഇഎസ്ഐ എന്നിവയും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
കോവിഡിനുശേഷം തകർച്ച നേരിടുന്ന ഈ മേഖലയുടെ പുനരുദ്ധാരണത്തിനായി കേന്ദ്ര സർക്കാരും വാണിജ്യ വ്യവസായ മന്ത്രാലയവും താല്പര്യം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.