വയനാടിന് സഹായവുമായി സിപിഐ കല്ലുവാതുക്കൽ ലോക്കല്‍ കമ്മിറ്റി
1443691
Saturday, August 10, 2024 6:12 AM IST
പാരിപ്പള്ളി: വയനാട് ദുരിതബാധിതർക്കായി സിപിഐ കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാരിനു കൈമാറി. സിപിഐ ലോക്കൽ കമ്മിറ്റി അംഗം വി.എസ്. സന്തോഷ്കുമാർ 50,000 രൂപ നൽകി.
സിപിഐ ഓഫീസിൽ നടന്ന ചടങ്ങിൽ പരവൂർ മണ്ഡലം സെക്രട്ടറി ശ്രീകുമാർ പാരിപ്പള്ളി കല്ലുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. ബിനുവിൽ നിന്ന് തുക ഏറ്റുവാങ്ങി.
ചടങ്ങിൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എസ്. അനിൽകുമാർ, ജോയ്കുട്ടി, വി. എസ്. സന്തോഷ്കുമാർ, ബാബു, എം.എസ്. ആദർശ് അനു അജയൻ, ശിവപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.