റേഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
1443688
Saturday, August 10, 2024 6:12 AM IST
അഞ്ചല്‍: ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റിലെ കുറുന്തോട്ടി വിവാദത്തില്‍ പ്രതിഷേധവുമായി ബിഎംഎസ് ഓയിൽ പാം എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ അഞ്ചൽ വനം റേഞ്ച് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഏരൂർ സുനിൽ ഉദ്ഘാടനം ചെയ്തു.
കുറുന്തോട്ടി കച്ചവടം നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാനായി വനം വകുപ്പ് കേസ് അന്വേഷിക്കാതെ പൂഴ്ത്തിവച്ചതായും. അന്വേഷണം വേണമെന്നും ഏരൂര്‍ സുനില്‍ ആവശ്യപ്പെട്ടു.
ജില്ലാ ട്രഷറർ സന്തോഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കേസരി അനിൽ, സുനിൽ, ബിജു, സുരേഷ് മോഹൻ, ശ്രീകുമാർ, പ്രതീഷ്, രാധാകൃഷ്ണ പിള്ള, ആലഞ്ചേരി ജയചന്ദ്രൻ, രാജു, രാജൻ എന്നിവർ പ്രസംഗിച്ചു.