വയനാട് ദുരന്തം: ഐഎൻടിയുസി വീട് വച്ച് നൽകും
1443386
Friday, August 9, 2024 6:06 AM IST
കൊല്ലം: വയനാട് ദുരന്ത ബാധിതർക്കായി ഒരു വീട് വച്ചു നൽകാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി 21 കുടുംബങ്ങൾക്ക് വീട് വച്ചു നൽകുന്നതിന്റെ ഭാഗമാണിതെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. 21 ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താൻ പഞ്ചായത്ത്തല സമര സമിതി രൂപീകരിക്കും. 27 ന് ബ്ലോക്ക് പഞ്ചായത്ത്തലങ്ങളിൽ സ്കീം വർക്കേഴ്സിന്റെ ധർണയും സമരവും നടത്താനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു. കൃഷ്ണവേണി ജി. ശർമ, വടക്കേവിള ശശി, എ. ഹബീബ്സേട്ട്, ശൂരനാട് ശ്രീകുമാർ, ഒ.ബി. രാജേഷ്, ജനറൽ സെക്രട്ടറിമാരായ എസ്. നാസറുദീൻ, കോതേത്ത് ഭാസുരൻ, കെ.ജി. തുളസീധരൻ, ടി.ആർ. ഗോപകുമാർ, അൻസർ അസീസ്, ഏരൂർ സുഭാഷ്, എം. നൗഷാദ്,
റീജിയണൽ പ്രസിഡന്റുമാരായ പനയം സജീവ്, ബി. ശങ്കരനാരായണ പിള്ള, ജോസ് വിമൽരാജ്, മുടിയിൽ മുഹമ്മദ്, തടത്തിൽ സലീം, പുന്നല ഉല്ലാസ്, വി. ഫിലിപ്, എ.എം. റാഫി, പെരിനാട് മുരളി, ശാന്തകുമാരി, പാരിപ്പള്ളി വിനോദ്, കെ.എം. റഷീദ്, എസ്.എം. ഷെരീഫ്, ശ്രീകുമാരി, ബിനി അനിൽ, ശ്രീജ ഭാസ്കർ തുടങ്ങിയവർ പ്രസംഗിച്ചു.