ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരണത്തിന് കാമ്പയിന് നടത്തും
1443385
Friday, August 9, 2024 6:06 AM IST
കൊല്ലം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്ന പ്രവര്‍ത്തനം സിപിഎമ്മിന്റെ വിവിധ ഘടകങ്ങൾ ഊര്‍ജിതമാക്കി.
ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക കാമ്പയിന് നടത്തും. എല്ലാ ബ്രാഞ്ച് മേഖലകളിലും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അക്കൗണ്ട്കളിലേക്ക് പരമാവധി തുക സംഭാവന നല്കാൻ പ്രചാരണം നടത്തും.
കാമ്പയിനുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.