അഞ്ചൽഹോളി ഫാമിലി സ്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനം ആചരിച്ചു
1443370
Friday, August 9, 2024 5:50 AM IST
അഞ്ചൽ: അഞ്ചൽഹോളി ഫാമിലി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ നിർമിച്ച വിവിധ പോസ്റ്ററുകളും പ്ലക്കാർഡുകളും പ്രദർശിപ്പിച്ചു. കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രിൻസിപ്പൽ അനീറ്റ മുള്ളംപാറക്കൽ ഹിരോഷിമ ദിന സന്ദേശം നൽകി റാലി ഉദ്ഘാടനം ചെയ്തു.