അമിത്തിന് കരുതലുമായി മെത്രാപ്പോലീത്തയെത്തി
1443368
Friday, August 9, 2024 5:50 AM IST
കരുനാഗപ്പള്ളി: സാമ്പത്തികമായി ബുദ്ധിമുട്ടിലായി ജപ്തി ഭീഷണി നേരിടേണ്ടിവന്ന കുടുംബത്തിലെ വിദ്യാർഥിയായ അമിത്തിനാണ് കരുതൽ സ്പർശവുമായി ഓർത്തഡോക്സ് സഭ തിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത എത്തിയത്.
വെല്ലുവിളികളെ അതിജീവിച്ച് പഠനത്തിൽ ഫുൾ എപ്ലസ് വാങ്ങിയ അമിത്തിന്റെ കുടുംബത്തിന് സഹായ ഹസ്തവുമായി എത്തിയ കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷിന്റെ ഇടപെടൽ വാർത്താ മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം മെത്രാസന മെത്രാപ്പോലീത്ത ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് അന്വേഷിക്കുകയും വിദ്യാർഥിയായ അമിത്തിന് വീട്ടിൽ എത്തി സമ്മാനമായി സൈക്കിൾ നൽകുകയും ചെയ്തു.
ഫാ. വി.ജി. കോശി വൈദ്യൻ തേവലക്കര, ഫാ. ജോഷ്വാ കെ വർഗീസ്, സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകൻ ജയിസൺ ജയിംസ് തഴവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.