കണ്ണനല്ലൂര്‍ ജംഗ്ഷന് വികസനം: ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുക കൈമാറി
1443081
Thursday, August 8, 2024 6:00 AM IST
കൊല്ലം: കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി നടപ്പാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുത്തവര്‍ക്കുള്ള നഷ്ടപരിഹാര തുക കൈമാറി.
ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എംഎല്‍എ, മുന്‍മന്ത്രി ജെ. മേഴ്സികുട്ടിയമ്മ എന്നിവർ സന്നിഹിതരായിരുന്നു.
2017-18 ബജറ്റില്‍ അനുമതി ലഭിച്ച കണ്ണനല്ലൂര്‍ ജംഗ്ഷന് വികസനത്തിന്റെ ഭാഗമായി 266 പേര്‍ക്കായി 32 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയായി നല്‍കുന്നത്. കെആര്‍എഫ്ബിക്കാണ് ഡിപിആര്‍ തയാറാക്കല്‍ ചുമതല. ഭൂമി ഏറ്റെടുക്കുന്നതിനോടൊപ്പം നഷ്ടപരിഹാര തുക ഉടമകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.
തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്. സിന്ധു, എല്‍എ ഡെപ്യുട്ടി കളക്ടര്‍ യു. ഷീജാബീഗം കെആര്‍എഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.