ബസിനടിയിൽപെട്ട് യുവാവ് മരിച്ചു
1442025
Sunday, August 4, 2024 10:44 PM IST
കൊട്ടാരക്കര: സ്വകാര്യ ബസിനടിയിൽപെട്ട് ഇരുചക്രവാഹന യാത്രികനായ യുവാവ് മരിച്ചു. പവിത്രേശ്വരം കാരിക്കൽ മുണ്ടുപാലക്കുന്നിൽ വീട്ടിൽ ഹരിലാൽ (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൊട്ടാരക്കര - പുത്തൂർ റോഡിൽ ചുങ്കത്തറ കല്ലുംമുട് മുക്കിന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബസിൽ എതിർദിശയിൽ നിന്നും അമിത വേഗതയിൽ വന്ന ഇരുചക്രവാഹനം ഇടിച്ചുകയറുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.ഇടിയുടെ ആഘാതത്തിൽ യുവാവ് ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
പുത്തൂരിൽ നിന്നും പോലീസെത്തി ഇയാളെ കൊട്ടാരക്കര താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്കാകാശുപത്രി മോർച്ചറിയിൽ. പുത്തൂർ പോലീസ് കേസെടുത്തു